ഉദയനിധി സ്റ്റാലിന്റെ 'ടീ ഷര്‍ട്ട്': തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി
04:00 PM Oct 29, 2024 IST
|
Online Desk
Advertisement
ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹര്‍ജിയില്‍, തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.
Advertisement
ചെന്നൈയിലുള്ള അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ടീ ഷര്‍ട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ ഉദയനിധി, ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്ര്‍റെ ചിത്രം വസ്ത്രത്തില്‍ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Next Article