യുഡിഎഫ് പ്രചരണ രംഗത്ത് ശക്തമായി, സിപിഐഎമ്മിനും ബിജെപിക്കും ഭയം; രമേശ് ചെന്നിത്തല
'ഇത്തവണയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല'
12:49 PM Mar 11, 2024 IST | Online Desk
Advertisement
യുഡിഎഫ് പ്രചരണ രംഗത്ത് ശക്തമായി കടന്നുവരുമ്പോൾ സിപിഐഎമ്മും ബിജെപിയും ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല. സിപിഐഎം കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കാൻ വാശിയോടെ പ്രവർത്തിക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു. എൽഡിഎഫ് കഴിഞ്ഞതവണയും ഇതിനുവേണ്ടി ശ്രമിച്ചു.
Advertisement
ഇത്തവണയും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല, അതിനുമുൻപ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും നരേന്ദ്രമോദി വരുതിയിലാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എസ്എഫ്ഐക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. കേരള സർവകലാശാല കലോത്സവത്തിൽ മത്സരാർത്ഥികളെ പങ്കെടുക്കാൻ സമ്മതിക്കാത്തത് എന്ത് അടിസ്ഥാനത്തിലാണ്. ഇതിനെല്ലാം അധ്യാപകരും പൊലീസും കുട പിടിക്കുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.