കേരളത്തിൽ യുഡിഎഫ് തരംഗം: പി കെ കുഞ്ഞാലിക്കുട്ടി
07:42 AM Apr 26, 2024 IST | Veekshanam
Advertisement
മലപ്പുറം: കേരളത്തിൽ യുഡിഎഫ് തരംഗമാണുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നേരത്തെയുള്ള 19 സീറ്റെന്നത് ഇത്തവണ 20 ആകുമെന്ന ആത്മവിശ്വാസം കുഞ്ഞാലിക്കുട്ടി പങ്കുവച്ചു. മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷം ഇ ടി മുഹമ്മദ് ബഷീറിന് ലഭിക്കും. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി.20 സീറ്റിലും വിജയിക്കുമെന്ന് സാദിഖലി തങ്ങൾ. രാജ്യത്ത് ഭരണമാറ്റം അനിവാര്യമാണ്. ഇൻഡ്യ മുന്നണിക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും സാദിഖലി തങ്ങൾ.
Advertisement