Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

140ൽ 109 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിൽ; പ്രകടമായത് ഭരണവിരുദ്ധ വികാരം

04:09 PM Jun 06, 2024 IST | Veekshanam
Advertisement

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി തകർന്നു തരിപ്പണമായതിന് പിന്നിൽ ഭരണവിരുദ്ധ തരംഗം. 140 മണ്ഡലങ്ങളിൽ 109 ഇടങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തിയത് യുഡിഎഫ് ആണ്. എൽഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയത് വെറും ഇരുപത് മണ്ഡലങ്ങളിൽ മാത്രമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്താണ്. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട, ആറ്റിങ്ങൽ, ഒല്ലൂർ, മണലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാം സ്ഥാനത്തെത്തിയത്. ഈ മണ്ഡലങ്ങളിൽ നിലവിൽ എംഎൽഎമാർ സിപിഎം നേതാക്കൾ ആണ്. ഇതിൽ ചില മന്ത്രിമാരും ഉൾപ്പെടുന്നു. സമാനതകളില്ലാത്ത ജനദ്രോഹ നയങ്ങൾ പിന്തുടരുന്ന സർക്കാരിനെതിരെയുള്ള ജനവികാരം വരുംദിവസങ്ങളിലും ആളിക്കത്തിക്കുവാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.

Advertisement

Tags :
featuredkerala
Advertisement
Next Article