കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി, യുഡിഎഫ്-സലാല
ഒമാൻ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയം വൻ ആഘോഷമാക്കി സലാലയിലെ യുഡിഎഫ് പ്രവർത്തകർ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ കേരള ചാപ്റ്ററും കെഎംസിസി സലാലയും സംയുക്തമായാണ് വിജയാഘോഷം സംഘടിപ്പിച്ചത്. നേതാക്കളും പ്രവർത്തകരും ചേർന്നു കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും പായസ വിതരണവും നടത്തിയും തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി.
സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താർ സ്വാഗതം പറഞ്ഞു.. കെഎംസിസി സലാല ജനറൽ സെക്രട്ടറി ഷബീർ കാലടി അധ്യക്ഷത വഹിച്ചു.
ഐഒസിസി സെക്രട്ടറി രാഹുൽ, ഫിറോസ് റഹ്മാൻ, കെഎംസിസി ആക്റ്റിങ് പ്രസിഡൻ്റ് സലാം ഹാജി, കെഎംസിസി ട്രഷറർ റഷീദ് കൽപ്പറ്റ,സെക്രട്ടറി ജാബിർ ശരീഫ് ഐഒസിസി എക്സിക്യൂട്ടീവ് മെമ്പർ നിയാസ് തുടങ്ങിയവർ സംസാരിച്ചു.
ഫൈസൽ വടകര,അബ്ബാസ് തോട്ടര,റിസാൻ മാസ്റ്റർ , റൗഫ് കുറ്റിയാടി ,നിസാർ മുട്ടുങ്ങൽ സജീവ് ജോസഫ് ,അബ്ദുള്ള ധാരിസ് ,മുസ്തഫ കോട്ടക്കൽ തുടങ്ങിയവർ വിജയാഘോഷ പരിപാടിക്ക് നേതൃത്വം നൽകി.