യുഡിഎഫ് സലാല, മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു
സലാല: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ മൻമോഹൻ സിംഗിനെ യുഡിഎഫ് സലാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
ഞായറാഴ്ച രാത്രി സലാല മ്യൂസിക് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഐഒസി നാഷണൽ കമ്മിറ്റി അംഗം രാഹുൽ എൻ മണി അനുസ്മരണ കുറിപ്പ് വായിച്ചു. ഇന്ത്യയെ രക്ഷിക്കാൻ പോവുന്നത് സൂപ്പർ ഹീറോമാരല്ല, സൂപ്പർ പോളിസികളാണ് എന്ന അടിസ്ഥാന പൊളിറ്റിക്കൽ സയൻസ് തത്വം നേരിൽ കാട്ടിതന്നത് മൻമോഹൻ സിംഗ് ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ നിഷ്താർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സലാം ഹാജി മുഖ്യപ്രഭാഷണം നടത്തി സലാലയിലെ പ്രമുഖ വ്യക്തികളും സംഘടനാ നേതാക്കളും മൻമോഹൻ സിംഗിനെ അനുസ്മരിച്ചു സംസാരിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ.സനാതനൻ, ഇന്ത്യൻ സ്കൂൾ സലാല പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ധിഖ്, ഇന്ത്യൻ സ്കൂൾ തുമ്രത്ത് പ്രസിഡന്റ് റസൽ മുഹമ്മദ്, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ എ പി കരുണൻ, കേരള വിഭാഗം കൺവീനർ ഡോ ഷാജി പി ശ്രീധർ, ലോക കേരള സഭ അംഗം ഹേമ ഗംഗാദരൻ, ഐഒസി ബീഹാർ ചാപ്റ്റർ കൺവീനർ ഷിഹാബുദീൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി സതീഷ്, എസ്എൻഡിപി പ്രസിഡന്റ് രമേശ് കുമാർ, കൈരളി കേന്ദ്ര കമ്മിറ്റി അംഗം ജിനേഷ് തോമസ്, ഐസിഎഫ് ഓർഗനൈസിങ് പ്രസിഡന്റ് അഹമ്മദ് സഖാഫി, പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്‌ദുള്ള മുഹമ്മദ്, ഐഎംഐ ജനറൽ സെക്രട്ടറി സലീം സേട്ട്, ടിസ ജോയിന്റ് സെക്രട്ടറി പ്രമോദ് വിജയൻ, സർഗ്ഗവേദി കൺവീനർ സിനു കൃഷ്ണൻ, കെഎംസിസി സെക്രട്ടറി ഹാഷിം കോട്ടക്കൽ എന്നിവർ സംസാരിച്ചു.
സലാലയിലെ യുഡിഎഫ് ന്റെ നേതാക്കളും പ്രവർത്തരും പങ്കെടുത്ത ചടങ്ങിന് സലാല കെഎംസിസി ട്രഷറർ റഷീദ് കൽപ്പറ്റ സ്വാഗതവും ഐഒസി വർക്കിംഗ് പ്രസിഡന്റ് അനീഷ് നന്ദിയും പറഞ്ഞു