സാഹോദര്യ സമത്വസംഘത്തിന്റെ പിന്തുണ യുഡിഎഫിന്
കൊച്ചി: സാഹോദര്യ സമത്വസംഘം (SSS)സാഹോദര്യ സമത്വസംഘം പിന്തുണ യുഡിഎഫിന്. മതേതരത്വം, സാമൂഹ്യനീതി, സാമ്പത്തികപുരോഗതി, സുരക്ഷ, മതന്യൂനപക്ഷസംരക്ഷണം,ആദിവാസി-ദലിത് സമൂഹങ്ങൾക്കുമേലുള്ള അതിക്രമം, SC/ST/OBC സംവരണ പ്രതിനിധാനാവകാശംതുടങ്ങിയവ മുമ്പെങ്ങുമില്ലാത്ത വിധം രാജ്യത്ത് വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തിൽ യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യാസഖ്യത്തിന്റെ വിജയം ഏറെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്തുക, SC/ST/OBC വിഭാഗങ്ങൾക്കുള്ള സംവരണം50 ശതമാനത്തിൽ കൂട്ടാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരിക, കാർഷികകടം എഴുതിത്തള്ളുക,കരാർ നിയമനങ്ങൾക്കുപകരം സ്ഥിരനിയമനം, ജോലിയിൽ 50 % വനിതാസംവരണം, വിദ്യാർത്ഥികളുടെ വായ്പ എഴുതിത്തള്ളൽ ഉൾപ്പെടുന്ന ന്യായ് പ്രകടനപ്രതിക രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളിയ്ക്ക്വലിയ അളവോളം ആശ്വാസമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.അതോടൊപ്പം EWS മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക മാനദണ്ഡത്തിന്റെയും SC/ST സാമ്പത്തികമാനദണ്ഡത്തിന്റെയും അന്തരം ഒഴിവാക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് തടസ്സമായി നിൽക്കുന്ന 2.5 ലക്ഷം രൂപയുടെ സീലിംഗ് എടുത്തുമാറ്റുക, വിദ്യാഭ്യാസ അവകാശത്തെ തുരങ്കം വയ്ക്കുന്ന NEPഎടുത്തുമാറ്റുക, ഗവൺമെന്റ് സെക്ടറുകൾ സ്വകാര്യവൽകരിക്കാതെ സംരക്ഷിക്കുക, ഭൂരഹിതർക്ക്ഭൂമി നൽകുക ഉൾപ്പെടുന്ന കാര്യങ്ങൾ ഇന്ത്യാ മുന്നണി സഖ്യം പ്രധാന്യത്തോടെ കാണണമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.