Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പോരുവഴിയിൽ UDF ആവേശത്തിമിർപ്പ്

03:14 PM Dec 13, 2023 IST | ലേഖകന്‍
Advertisement

ശാസ്താംകോട്ട: ഉപതെരഞ്ഞെടുപ്പ് നടന്ന പോരുവഴി പഞ്ചായത്തിലെ മയ്യത്തുംകര പതിനഞ്ചാം വാർഡ് എസ്ഡിപിഐയിൽ നിന്നും യുഡിഎഫ് പിടിച്ചെെടുത്തതിന്റെ ആവവേശത്തിലാണ് നാട്. 138 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ എസ്. ഷീബ വിജയിച്ചത്. ആകെ നേടിയത് 563 വോട്ടുകൾ.എസ്ഡിപിഐ സ്ഥാനാർത്ഥി താഹിറാ കബീർ 425 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ രേണുകയമ്മയ്ക്ക് 204 വോട്ടുകൾ കിട്ടി. ബിജെപി സ്ഥാനാർത്ഥി ബീനാ റാണിക്ക് ലഭിച്ചത് 39 വോട്ടുകൾ മാത്രം. കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന മയ്യത്തുംകര കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് നേരിയ ഭൂരിപക്ഷത്തിനു നഷ്ടമായത്. ഉപതെരഞ്ഞെടുപ്പിൽ സീറ്റ് തിരിച്ചു പിടിച്ചു പകരം വീട്ടുകയെന്നത് കോൺഗ്രസിന്റെ അഭിമാന പ്രശ്നമായിരുന്നു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ സിനിമാപറമ്പ് ടൗണിലും ചിറയിൽമുക്ക്, കമ്പലടി, മയ്യത്തുംകര എന്നിവിടങ്ങളിലും പ്രകടനം നടത്തി.

Advertisement

Advertisement
Next Article