Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടുപ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും, തൃശ്ശൂരിൽ നടന്നത് സിപിഎം-ബിജെപി അന്തർധാര; കെ. ​മുരളീധര​ൻ

05:12 PM Jun 30, 2024 IST | Online Desk
Advertisement

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടുപ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും പാലക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ മാ​ത്ര​മേ ബി​ജെ​പി​ക്ക് ചെ​റി​യ മു​ൻ​തൂ​ക്ക​മു​ള്ള​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. തൃ​ശൂ​ർ​പൂ​രം അലങ്കോ​ല​മാ​ക്കി​യ​ത് അ​ന്ത​ർ​ധാ​ര​യു​ടെ ഭാഗമാ​യാ​ണെ​ന്നും പൂ​രം അലങ്കോലമാക്കിയതി​ൽ സം​സ്ഥാ​ന മന്ത്രിസഭയി​ലെ മ​ന്ത്രി മൂ​കസാ​ക്ഷി​യാ​യി നി​ന്നു​വെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Advertisement

ഒ​രു ക​മ്മീ​ഷ​ണ​ർ വി​ചാ​രി​ച്ചാ​ൽ പൂ​രം അട്ടിമറിക്കാ​ൻ പ​റ്റു​മോ. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി വിചാ​രി​ക്കാ​തെ അ​ത് സാ​ധി​ക്കി​ല്ല. ചി​ല അ​ന്ത​ർ​ധാ​ര​ക​ൾ ഉ​ണ്ട​ന്ന് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം. വി​ജ​യ​ത്തി​നൊ​പ്പം ജ​ന​ങ്ങ​ൾ ഒ​രു വാ​ണിം​ഗും നൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പറഞ്ഞു. കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന് നി​ല​പാ​ടി​ല്ല. പിണറാ​യി, രാ​ഹു​ൽ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചു. അ​തി​ന്‍റെ ഫ​ല​മാ​യാ​ണ് തോ​ൽ​വി സം​ഭ​വി​ച്ച​ത്.

സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​യ​റെ വി​മ​ർ​ശി​ച്ച​ത്. പി​ന്നെ ഞ​ങ്ങ​ളാ​യി​ട്ട് പ്ര​ത്യേ​കി​ച്ച് ഒ​ന്നും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. പ്രസ്ഥാ​ന​ത്തി​ന്‍റെ കു​ഴി തോ​ണ്ടു​ന്ന​യാ​ളാ​യി തിരു​വ​ന​ന്ത​പു​രം മേ​യ​ർ മാ​റി​യെ​ന്നും കെ.മുരളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Tags :
featuredkeralaPolitics
Advertisement
Next Article