പാനൂരിൽ യുഡിഎഫിന്റെ സമാധാന സന്ദേശയാത്ര തുടങ്ങി
11:03 AM Apr 06, 2024 IST
|
Online Desk
Advertisement
പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര പാനൂരില്‍ തുടങ്ങി. ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയും ഷാഫിയോടൊപ്പം യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് തുടങ്ങിയ യാത്ര ബസ്സ്റ്റാന്‍ഡില്‍ അവസാനിക്കും.
Advertisement
സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും, ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന സ്‌ഫോടനമെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച പ്രദേശത്ത് നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച സ്‌ഫോടനം നടന്നത്.
Next Article