പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോയതാണ് ആറ്റിങ്ങലില്‍ യുഡിഎഫ് ജയിക്കാൻ കാരണം: സിപിഎം റിപ്പോര്‍ട്ട്
11:49 AM Oct 01, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് കൊഴിഞ്ഞു പോകുന്നുവെന്ന് വിലയിരുത്തി സിപിഎം. സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എല്‍ഡിഎഫ് ആറ്റിങ്ങലിൽ പരാജയത്തിന്റെ കാരണം വോട്ടുകൾ ബിജെപിയിലേക്ക് പോയതാണെന്നും ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായിയെന്നും ആറ്റിങ്ങലില്‍ യുഡിഎഫിന്റെ വിജയം എല്‍ഡിഎഫ് വോട്ട് ബിജെപിക്ക് ചോര്‍ന്നത് കൊണ്ടുമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്ക് കിട്ടിയെന്നും വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനായി ആരാധാലയങ്ങള്‍ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.
Advertisement