മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമ തോമസ് എംഎൽഎ; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍
01:17 PM Jan 01, 2025 IST
|
Online Desk
Advertisement
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം എല്‍ എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. വേദനയുണ്ടെങ്കിലും പതിഞ്ഞ ശബ്ദത്തിൽ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Advertisement
"ഉമ തോമസ് നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു . വേദനയുണ്ടെന്നും വീഴ്ചയുടെ കാര്യം ഓര്‍മ്മയില്ല എന്നും പറഞ്ഞു. സ്വന്തമായി ശ്വാസം എടുക്കുന്നുണ്ട്. കൈ കാലുകള്‍ അനക്കുന്നുണ്ട്. ഒന്നു രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍ തുടരേണ്ടി വരും. വെന്റിലേറ്റില്‍നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ കഴിയുകയുള്ളൂ എന്നും" മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
Next Article