പ്രതിപക്ഷ നേതാക്കളുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തുന്നു; ശശി തരൂർഎംപി ഉൾപ്പെടെ പരാതിയുമായി രംഗത്ത്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇമെയിലും കേന്ദ്രസർക്കാർ ചോർത്തുന്നതായി പരാതി.
കോൺഗ്രസ് സമിതി അംഗം ശശി തരൂർ എം പി, പവൻ ഖേര, രാഹുൽ ഗാന്ധിയുടെ ഓഫീസ് ജീവനക്കാർ, തൃണമൂൽ എംപി മഹുവ മൊയ്ത്ര, അഖിലേഷ് യാദവ് തുടങ്ങിയവരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്നും ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി.സർക്കാരിന്‍റെ ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞുഅഖിലേഷ് യാദവ്. പവന്‍ ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു.പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.അതിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷം പങ്ക് വക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ വിമര്‍ശകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടന്നത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി.