രാജ്യത്തിനായി ഐക്യപ്പെടുക: ലജ്നത്തുൽ മുഅല്ലിമീൻ
തിരുവനന്തപുരം: ഇന്ത്യയുടെ മഹിതമായ പാരമ്പര്യങ്ങളും ചിഹ്നങ്ങളും ഇല്ലാതാക്കി ചില പ്രത്യേക ചിന്താധാരകൾ രാജ്യത്തെ നയിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വിട്ടുവീഴ്ചകളിലൂടെ രാജ്യനന്മക്കായി ഐക്യപ്പെടണമെന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
മതേതര ചേരിയിലെ വിള്ളൽ വിദ്ധ്വംസക പ്രവർത്തനങ്ങൾക്ക് ബലം നൽകുകയും മാനവികത മരിക്കാൻ കാരണമാകുയും ചെയ്യുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് സെയ്യിദ് മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽസെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഏ.കെ.ഉമർ മൗലവി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെയ്യിദ് മുത്തുക്കോയ തങ്ങൾ (പ്രസിഡന്റ് ), കടുവയിൽ എ എം ഇർഷാദ് ബഖവി (ജനറൽ സെക്രട്ടറി), എം. എം. ബാവാ മൗലവി (ട്രഷറർ ), ഓണമ്പള്ളി അബ്ദുൽ സലാം മൗലവി, തോളിക്കോട് മുഹ്‌യുദ്ദീൻ മൗലവി, എരുമേലി ഹബീബ് മുഹമ്മദ് മൗലവി, സയ്യിദ് ഉബൈദ് കോയാ തങ്ങൾ തിരുവനന്തപുരം (വൈസ്പ്രസിഡന്റുമാർ ), താജുദ്ദീൻ മൗലവി ചാരുംമൂട്, ഹുസൈൻ മൗലവി പത്തനംതിട്ട, എജെ സാദിഖ് മൗലവി കൊല്ലം,ഇസ്മായിൽ മൗലവി ഇടുക്കി, (സെക്രട്ടറിമാർ) സൈനുദ്ദീൻ മൗലവി അടൂർ ( മീഡിയ സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.