For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നേ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍

04:09 PM Dec 27, 2024 IST | Online Desk
ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നേ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍
Advertisement

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി പല യുഎസ് കോളേജ് കാമ്പസുകളിലും ഭയവും അനിശ്ചിതത്വവും പടരുന്നു. ട്രംപ് അധികാരത്തിലെത്തിയാല്‍ യുഎസ് ഇമിഗ്രേഷന്‍ നയങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ആശങ്കയുണ്ട്. ആയതിനാല്‍, വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധിക്ക് മുമ്പ് മടങ്ങിയെത്താന്‍ യു എസ് സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement

ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനു സമാനമായ യാത്രാ നിരോധനം പോലുളള നയങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് സര്‍വകലാശാലകള്‍ ഇത്തരത്തിലൊരു തീരൂമാനമെടുത്തത്. 2023-24 അധ്യായന വര്‍ഷത്തില്‍ 1.1 ദശലക്ഷത്തിലധികം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളാണ് യുഎസ് കോളേജുകളിലും സര്‍വ്വകലാശാലകളിലും ചേര്‍ന്നിട്ടുണ്ട്. ജനുവരിയില്‍ അധികാരമേറ്റാലുടന്‍ ഇമിഗ്രേഷന്‍ നയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഇമിഗ്രേഷന്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം ശക്തമാക്കിയിട്ടുണ്ട്.

പഠനം തുടരുന്ന സമയത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നോണ്‍ ഇമിഗ്രന്റ് വിസകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് തുടരുന്നതിന് നിയമപരമായ സാധ്യത ഇമിഗ്രന്റ് വിസകള്‍ ലഭിക്കില്ല. യുഎസ് സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാരാണ്. രണ്ടാമത് ചൈനയും മൂന്നാമത് ദക്ഷിണ കൊറിയക്കാരുമാണ്.

അധികാരമേറ്റാലുടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനും അമേരിക്ക സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Author Image

Online Desk

View all posts

Advertisement

.