Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊക്കോ ഗവേഷണത്തിൽ കാർഷിക സർവകലാശാല മുന്നോട്ട്: പിന്തുണയുമായി കാഡ്ബറി

12:43 PM Mar 04, 2024 IST | Veekshanam
Advertisement

കേരള കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ വെള്ളാനിക്കരയിലുള്ള കൊക്കൊ ഗവേഷണ കേന്ദ്രവും കാഡ്ബറിയും തമ്മിലുള്ള ഗവേഷണബന്ധം തുടങ്ങിയിട്ട് വർഷം 36 ആയിരിക്കുന്നു. കാർഷിക ഗവേഷണത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്വകാര്യ - പൊതുമേഖലാ ഉടമ്പടിയാണിത്.36 വർഷമായി മുടങ്ങാതെ കാഡ്ബറിയുടെ സാമ്പത്തിക സഹായം കിട്ടുന്ന രാജ്യത്തെ ഏക സ്ഥാപനമാണിത്. കാഡ്ബറി കമ്പനിയിൽ നിന്ന് 2.63 കോടി രൂപയാണ് യൂണിറ്റിന് ഇത്തവണ സഹായമായി ലഭിച്ചത് .
.
1970ൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി ആരംഭിച്ചതാണ് ഇവിടുത്തെ കൊക്കൊ ഗവേഷണ പദ്ധതി. 1987 മുതൽ കാഡ്‌ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി അത് മാറുകയും കഴിഞ്ഞ 36 വർഷമായി നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക്- പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല എന്നുള്ളത് ഇതിൻ്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം ഇവിടെ പരിപാലിച്ചു വരുന്നു. ഇത്രയും ബൃഹത്തായ ജനിതക ശേഖരം ഈ ഗവേഷണ പദ്ധതിയുടെ അടിസ്ഥാന ശിലയായി പ്രവർത്തിക്കുന്നു. ഈ ബൃഹത്തായ ജനിതക ശേഖരം ഉപയോഗിച്ച് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ 15 അത്യുല്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു.. ഇന്ന് ഇന്ത്യയിൽ വെച്ച് പിടിപ്പിച്ചിട്ടുള്ള 90 ശതമാനം തോട്ടങ്ങളിലും ഇവിടെ നിന്നുള്ള ഇനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നതാണ് ഈ ഗവേഷണ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്.. കൂടാതെ കൊക്കൊ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് വേണ്ട സാങ്കേതിക വിദ്യ, പ്രാഥമിക സംസ്ക്കരണം, ചെറുകിട രീതിയിൽ ചോക്ലേറ്റ് ഉൽപ്പാദനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. കൂടാതെ അത്യുൽപ്പാദനശേഷിയുള്ള നടീൽ വസ്‌തുക്കളുടെ ഉൽപ്പാദനം, കർഷകർക്കും സംരംഭകർക്കും സാങ്കേതിക വിദ്യ പകർന്ന് നൽകുന്നതിന്‌ വേണ്ട പരിശീലന പരിപാടികൾ സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചു വരുന്നു.

Advertisement

Advertisement
Next Article