For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞു: വി സി നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി

05:04 PM Dec 18, 2023 IST | Online Desk
സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞു  വി സി നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി
Advertisement

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷകാലമായി കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളില്‍ വി.സി മാരെ നിയമിക്കാത്തതിനാല്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, അടിയന്തരമായി വി.സിമാരെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.

Advertisement

സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള അധികാരം സര്‍ക്കാരിനാണെന്നും, ചാന്‍സിലര്‍ക്ക് അല്ലെന്നുമുള്ള അഡ്വ.ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പി?െന്റ വാദം കോടതി റെക്കോര്‍ഡ് ചെയ്തു. എന്നാല്‍, സുപ്രീംകോടതി വിധിപ്രകാരം വിസിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അധികാരമില്ലെന്നും നിയമന അധികാരിയായ ചാന്‍സലറാണ് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ചൂണ്ടിക്കാട്ടി. ഹര്‍ജി തുടര്‍ വാദത്തിനായി ജനുവരി 11ന് മാറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ധനതത്വ ശാസ്ത്ര അധ്യാപികയായിരുന്ന ഡോ. മേരി ജോര്‍ജ്ജാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പൊതു താല്‍പര്യഹര്‍ജ്ജിയായാണ് കേസ് ഹൈകോടതി പരിഗണിച്ചത്. കേരള, എംജി, കുസാറ്റ്, കണ്ണൂര്‍, കെ.റ്റി.യു, മലയാളം, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ്, നിയമ സര്‍വകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. കെറ്റിയു നിയമ പ്രകാരം ആറുമാസത്തില്‍ കൂടുതല്‍ താല്‍ക്കാലിക വി.സിക്ക് ചുമതല നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥ ഉള്ളപ്പോള്‍ കെ.ടി.യു വില്‍ ഒരു വര്‍ഷമായി താല്‍ക്കാലിക വിസി തുടരുകയാണ്. കേരളയിലും കെ.ടി.യുവിലും വി.സിമാരെ നിയമിക്കുവാനുള്ള നടപടി കൈക്കൊള്ളാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്ന?ു. എന്നാല്‍, ഇതേവരെയും മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ാേ
സര്‍വകലാശാല പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറാകാത്തതാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ വൈകുന്നത്. നിരവധി തവണ രാജ്ഭവന്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് അയച്ച കത്തുകള്‍ അവഗണിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ യു.ജി.സി ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് വി.സി നിയമനങ്ങള്‍ നടത്താന്‍ ചാന്‍സിലര്‍മാരായ ഗവര്‍ണര്‍ക്കും, ചീഫ് ജസ്റ്റിസിനും നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, കേരള സര്‍ക്കാര്‍, യു.ജി.സി,എ. ഐ.സി. ടി.ഇ, ബാര്‍ കൗണ്‍സില്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍മാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജ്ജി ഫയല്‍ ചെയ്തിട്ടുള്ളത്.

Author Image

Online Desk

View all posts

Advertisement

.