Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുസാറ്റ് ദുരന്തത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

03:06 PM Feb 15, 2024 IST | Online Desk
Advertisement

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പാലിന്റെ കത്ത് കിട്ടിയതിനു പിറകെ ഉടന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് കൈമാറിയിരുന്നു. സര്‍വകലാശാലയുടെ സുരക്ഷാ ജീവനക്കാരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

Advertisement

പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഉള്‍പ്പെടെ സഹായം ചെയ്തത് ഇവരാണെന്നും റജിസ്ട്രാര്‍ ഡോ .വി. മീര സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. തുടര്‍ന്ന് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ. എസ്. യു ഹര്‍ജി കോടതി തീര്‍പ്പാക്കാനായി മാര്‍ച്ച് ആറിലേക്ക് മാറ്റി. ക്യാംപസുകളിലെ പരിപാടികളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിന്റെ കരട് അടക്കം എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

Advertisement
Next Article