വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതര്‍
07:26 PM Feb 13, 2024 IST | Online Desk
Advertisement
ചാലക്കുടി :വള്ളിക്കുളങ്ങരയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ടു.എച്ച് എം എല്‍ പ്ലാന്റേഷന്‍ പരിസരത്ത് പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്.
Advertisement
എച്ച് എം എല്‍ പ്ലാന്റേഷന്‍ പരിസരത്ത് പരിശോധനയ്ക്കെത്തിയതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരായ ഷൈജു, നിഖില്‍ എന്നിവരും മറ്റൊരു ഉദ്യോഗസ്ഥനും.ആദ്യം സ്വമേധയാ തീപിടിച്ചതാണെന്ന് കരുതിയെങ്കിലും അസ്വാഭാവികത തോന്നിയതോടെ പരിശോധിക്കുകയായിരുന്നു.ബൈക്കുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.