പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: എച്ച്ഐവി ബാധിതന് 3 ജീവപര്യന്തം
04:09 PM Feb 01, 2024 IST
|
ലേഖകന്‍
Advertisement
Advertisement
പുനലൂർ: 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ എച്ച്ഐവി ബാധിതനായ 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യയിൽ തന്നെ അത്യപൂർവമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസിന് ആസ്‌പദമായ സംഭവങ്ങളെന്നു കോടതി നിരീക്ഷിച്ചു. 2020ൽ ആണ് കേസിനാസ്‌പദമായ സംഭവം. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഡിസ്ട്രിക്ട് ജഡ്‌ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി.
Next Article