For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്റെ ശോഭ കെടുത്തി: കെ മുരളീധരൻ

12:15 PM Apr 20, 2024 IST | Online Desk
അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്റെ ശോഭ കെടുത്തി  കെ മുരളീധരൻ
Advertisement

അനാവശ്യമായ നിയന്ത്രണങ്ങൾ ഇത്തവണ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് തൃശൂർ ലോക് സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ. വെളുപ്പിനെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് പകൽ നടന്നതിൽ പ്രതിഷേധിച്ചാണ് പോലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. 'പോലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും എവിടെ? ഇന്നലെ മുതലുണ്ടായ അനിശ്ചിതത്വം ഇന്ന് രാവിലെയാണ് പരിഹരിക്കാനായത്. രണ്ടു മന്ത്രിമാരുള്ള ജില്ലയിൽ പ്രശ്നപരിഹാരത്തിനായി കാലതാമസം വന്നതെന്തുകൊണ്ട്?കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബാധിച്ചു. ആദ്യമായി പൂരം നടക്കുന്നതുപോലെയാണ് ഇത്തവണ നടന്നത്. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.