അശാസ്ത്രീയമായ വാർഡ് പുനർക്രമീകരണം; ഇടത്പക്ഷ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം
04:03 PM Nov 23, 2024 IST | Online Desk
Advertisement
ഭരണകക്ഷിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ അശാസ്ത്രീയമായ വാർഡ് പുനർക്രമീകരണം നടത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിക്കുവാനുള്ള തന്ത്രം ഒരുക്കിയ ഇടത്പക്ഷ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും 25 തിങ്കളാഴ്ച രാവിലെ 10ന് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുവാൻ ഡി സി സി യിൽ ചേർന്ന ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചതായി ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. ഇതിന്റെ ഭാഗമായി 25ന് കൊല്ലം കോർപറേഷന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ കെ പി സി സി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്യും.
Advertisement