For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാഹുലിനെയും പ്രിയങ്കയെയും ഗാസിപുരിൽ തടഞ്ഞ് യുപി പൊലീസ്

11:30 AM Dec 04, 2024 IST | Online Desk
രാഹുലിനെയും പ്രിയങ്കയെയും ഗാസിപുരിൽ തടഞ്ഞ് യുപി പൊലീസ്
Advertisement

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മാറ്റ് കോൺഗ്രസ് നേതാക്കളെയും യുപി പൊലീസ് തടഞ്ഞു. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിലാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുലിന്റെ സന്ദർശനത്തോടെ വീണ്ടും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൊറാദാബാദ് ഡിവിഷനൽ കമ്മിഷണറുടെ വാദം. എന്നാൽ രാഹുൽഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭല്‍ ഉറപ്പായും സന്ദർശിക്കുമെന്നും പ്രവർത്തകർ പറഞ്ഞു. റോഡുകൾ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോൺഗ്രസിനെതിരെ ജനരോഷം ഉയർത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നും പ്രവർത്തകർ പറഞ്ഞു. നൂറുകണക്കിന് പ്രവർത്തകരാണ് യുപി അതിർത്തിയിലേക്ക് എത്തുന്നത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.