ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി യുപിഐ; 5000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം
02:59 PM Dec 10, 2024 IST | Online Desk
Advertisement
യുപിഐ ലൈറ്റ് വാലറ്റിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. പുതുക്കിയ മാറ്റങ്ങൾ അനുസരിച്ച് ഒരു ദിവസം പരമാവധി 5000 രൂപ വരെ ട്രാൻസ്ഫർ ചെയ്യാം. നിലവിൽ ഈ പരിധി 2000 രൂപയായിരുന്നു. ഒരു ഇടപാടിന് പരമാവധി 500 രൂപവരെയാണ് ഇതുവരെ കൈമാറാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇത് 1000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. പണം കൈമാറ്റം വേഗത്തിലും തടസ്സരഹിതമായും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ ലൈറ്റ് ഇടപാടുകള്‍ ഓഫ്‌ലൈന്‍ ആയിട്ടാണ് നടത്തുന്നത്. അതിനാൽ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിഫിക്കേഷന്‍ (എഎഫ്എ) ആവശ്യമില്ല.
Advertisement