Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നൂറു പേരിൽ കൂടുതൽ പങ്കെടുക്കുന്ന വിവാഹങ്ങൾക്ക് പഞ്ചായത്തിൽ യൂസർ ഫീസ്

12:01 PM Dec 10, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: വിവാഹം അടക്കം തദ്ദേശ സ്ഥാപനങ്ങളിൽ നൂറു പേരിൽ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും ഗ്രാമപഞ്ചായത്തിനെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങേണ്ടതും മാലിന്യ സംസ്കരണത്തിനുള്ള ഫീസ് മുൻകൂർ അടയ്ക്കേണ്ടതുമാണെന്ന പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നു. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം അടക്കം സമാഹിരിക്കുന്ന ഹരിത കർമ്മ സേനയ്ക്ക് ഫീസ് നൽകേണ്ടത് നിയമപരമാക്കി. 90 ദിവസത്തിലധികം യൂസർഫീസ് അടക്കാതിരിക്കുന്നവർക്ക് മേൽ പിഴ ചുമത്തും. യൂസർഫീസ് നൽകാത്തവർക്ക് പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ നിഷേധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Advertisement

Advertisement
Next Article