മനുഷ്യരെ വോട്ട് ബാങ്ക് മാത്രമായി കാണുന്നവർ രാജ്യത്തെ രണ്ടായി വിഭജിക്കുന്നു; യൂത്ത്കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കൊച്ചി: സാധാരണ മനുഷ്യരെ വോട്ട് ബാങ്ക് മാത്രമായി കാണുന്നവർ രാജ്യത്തെ രണ്ടായി വിഭജിക്കുന്നുവെന്ന് യൂത്ത്കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പി വൈശാഖ്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
മധ്യപ്രദേശിൽ ഈ അടുത്തായി നടന്ന,മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്‌ത വാർത്ത തീർത്തും ഭയാനങ്കരമാണ്,ഒരു സംഘം ആളുകൾ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കുന്ന ദേവാലയത്തിലേക്ക് ഇരച്ചു കയറുകയും,ദേവാലയത്തിന്റെ മുകളിൽ കയറി കൊടി നാട്ടുകയും ചെയ്യുന്ന ഭീതികരമായ സാഹചര്യം...ഭരണഘടന ഉറപ്പാക്കുന്ന ആരാധന സ്വാതന്ത്ര്യത്തെ പലപ്പോഴായി ഇത്തരം ശക്തികൾ ചോദ്യം ചെയ്യുന്നു,അപമാനിക്കുന്നു,ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത അല്ലെങ്കിൽ നീതികരണമില്ലാത്ത സംഭവങ്ങൾ രാജ്യത്ത് തുടർക്കഥയാകുന്നു,അതിനെ പിന്തുണക്കുന്ന സാധാരണ മനുഷ്യരെ വോട്ട് ബാങ്ക് മാത്രമായി കാണുന്നവർ രാജ്യത്തെ രണ്ടായി വിഭജിക്കുന്നു...തൃശ്ശൂരിൽ മാതാവിന്റെ രൂപത്തിൽ സ്വർണ കിരീടം ചാർത്തുന്നവർ തന്നെ കുറച്ച് അപ്പുറത്ത് മാതാവിന്റെ തിരുസ്വരൂപം അടിച്ചു തകർക്കുന്നു,പള്ളിക്ക് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്നു,കിരീടം ചാർത്തുന്ന കൈയ്യുകൾ അപ്പോഴും മൗനം തുടരുന്നത് ഈ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ മുതലെടുക്കാൻ മാത്രമാണ്...മതത്തിന്റെയും,ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിച്ചു നിർത്തി അവരുടെ സിരകളിൽ വിഷം കുത്തി വെച്ചു ബിജെപി നടത്തുന്ന ഇത്തരം നെറിക്കേടുകൾ രാജ്യത്തിന്റെ വൈവിധ്യങ്ങളെ തന്നെ തകർക്കുകയാണ്...കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കൂടെ നിർത്താൻ ശ്രമിക്കുന്ന ബിജെപി കേരളത്തിന് പുറത്ത് ഇതേ സമൂഹത്തിന്റെ കഴുത്തിൽ കത്തി വെക്കുന്നതും മണിപ്പൂരിൽ നമ്മൾ കണ്ടതാണ് ഈ കപടതയെ തന്നെയാണ് നാം ചോദ്യം ചെയ്യേണ്ടതും...വൈശാഖ് പി.എൻ