For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നവകേരള സദസ്; ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

11:16 AM Dec 14, 2023 IST | ലേഖകന്‍
നവകേരള സദസ്  ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Advertisement

കൊല്ലം: കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര മൈതാനം വിട്ടു കൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് അനുമതി നൽകിയ ഉത്തരവ് കഴിഞ്ഞ ദിവസം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ന് നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നു യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വസികൾ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി.ദാസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
ദേവസ്വം ബോർഡിനു കീഴിലുള്ള കടയ്ക്കൽ ദേവീ ക്ഷേത്ര ​ഗ്രൗണ്ടിലും നവകേരള സദസിന് വേദി ഒരുക്കിയിട്ടുണ്ട്. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്.

Advertisement

Author Image

ലേഖകന്‍

View all posts

Advertisement

.