വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം കേരളത്തിലും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ
12:08 PM Feb 16, 2024 IST
|
Online Desk
Advertisement
വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം ഇപ്പോൾ കേരളത്തിലും തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ടെന്നും കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ഗ്യാൻവ്യാപി വിഷയവും ബാബരി മസ്ജിദ് വിഷയവും ചൂണ്ടികാണിച്ചാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.
Advertisement
അതേസമയം യുഡിഎഫ് സീറ്റ് വിഭജനത്തിൽ ലീഗുമായി ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ഡൽഹിയിലുള്ള ലീഗ് നേതാക്കൾ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗും കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഇല്ലാത്ത പ്രശ്നം കുത്തിപൊക്കി ഉണ്ടാക്കരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Next Article