ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വി ഡി സതീശന്‍
02:57 PM Feb 21, 2024 IST | Online Desk
Advertisement
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന്റെ സമരാഗ്‌നി യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈകുന്നത് സിപിഎം നേതാക്കള്‍ കൈയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്ളത് കൊണ്ടാണ്. കോടതിയില്‍ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Advertisement