വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് വി ഡി സതീശന്‍
കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തില്‍ ഗുരുതരമായ അലംഭാവമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രത്യേക സഹായം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും അനുകൂലമായ മറുപടിയല്ല ഉണ്ടായത്.
കേരള സര്‍ക്കാരും വയനാട് പുനരധിവാസത്തില്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും നൂറു വീടുകള്‍ വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടുകളും നിര്‍മ്മിക്കാമെന്നു പറഞ്ഞതാണ്. സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് ഇതുവരെ സ്ഥലം അനുവദിച്ചില്ല. ഒരു പുനരധിവാസ പ്രവര്‍ത്തനങ്ങളും വയനാട്ടില്‍ നടക്കുന്നില്ല. ഇങ്ങനെയെങ്കില്‍ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.ാേ