ഇന്ത്യയ്ക്കായി കേരളം; വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥികളും നേതാക്കളും
07:36 AM Apr 26, 2024 IST | Veekshanam
Advertisement
കൊച്ചി: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും നേതാക്കളും വോട്ട് രേഖപ്പെടുത്തി. മാമംഗലം എസ് എൻ ഡി പി ഹാളിലെ 20 ആം നമ്പർ ബൂത്തിൽ ഹൈബി ഈഡൻ വോട്ട് രേഖപ്പെടുത്തി. പൊന്നാനി യുഡിഎഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി വോട്ട് രേഖപ്പെടുത്തി. കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്. പാണക്കാട് തങ്ങൾമാരും പി കെ കുഞ്ഞാലിക്കുട്ടിയും ഒരുമിച്ച് വോട്ട് ചെയ്തു. കൊല്ലം യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
Advertisement