അഴിമതി സർക്കാരുകളെ ജനം പുറത്താക്കും: വി ഡി സതീശൻ
കൊച്ചി: അഴിമതി നിറഞ്ഞ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ജനം പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് എറണാകുളം ജില്ല പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും അഴിമതിയാണ്. കേന്ദ്രവും സംസ്ഥാനവും ധാരണയിലാണ് മുന്നോട്ടുപോകുന്നത്. ഈ ധാരണയുടെ ഭാഗമായി തന്നെയാണ് സിപിഎം ഇന്ത്യ മുന്നണിക്ക് പുറത്ത് നിൽക്കുന്നത്. സംസ്ഥാനത്ത് ഇഡി അന്വേഷിക്കുന്ന കേസുകളുടെ കാര്യത്തിലും ഈ ധാരണ വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിച്ച് സർക്കാരുകളെ പുറത്താക്കുവാനുള്ള പോരാട്ടത്തിന് ഊർജ്ജം പകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൗലാന അബ്ദുൾ കലാം ആസാദിന്റെ 135ആം ജന്മദിനാചാരണത്തിന്റെ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന പ്രവർത്തക കൺവഷനിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായി. എഐസിസി പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, എംപി മാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എംഎൽഎമാരായ കെ ബാബു, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ, എസ് അശോകൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗ്ഗീസ്, കെ ജയന്ത്, എം ലിജു, ജി സുബോധനൻ, കെ പി ധനപാലൻ, നേതാക്കളായ ഡോമനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, എം എ ചന്ദ്രശേഖരൻ, കെ ബി മുഹമ്മദ്‌കുട്ടി മാസ്റ്റർ, ജെയ്സൺ ജോസഫ്, ഐ കെ രാജു, ചാൾസ് ഡയസ്, ടോണി ചമ്മിണി, ടി എം സക്കീർ ഹുസൈൻ, എം ആർ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ, വി കെ മിനിമോൾ, കെ എം സലിം, ലൂഡി ലൂയിസ്, കെ പി ഹരിദാസ്, കെ വി പോൾ, കെ പി ബേബി തുടങ്ങിയവർ സംസാരിച്ചു.