വീക്ഷണം ക്യാമ്പയിൻ ആരംഭിച്ചു
പോത്താനിക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീക്ഷണം പത്രത്തിന്റെ വാർഷിക വരിക്കാരുടെ ക്യാമ്പയിൻ ആരംഭിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാജി സി ജോൺ വീക്ഷണം സർക്കുലേഷൻ ഓർഗനൈസർ കെഎം മാത്തുക്കുട്ടിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കോൺഗ്രസ് മഞ്ഞളൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ എം ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ്, വൈസ് പ്രസിഡന്റ് ആശാ ജിമ്മി, ഐ ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്ക്, ഭവന നിർമ്മാണ സഹകരണ സംഘം പ്രസിഡന്റ് ജോസ് മേലെത്ത്,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനു മാത്യു,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അലക്സി സ് കറിയ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി ഐപ്പ്, ബ്ലോക് കോൺഗ്രസ് ഭാരവാഹികളായ,സാബു വർഗീസ്, ജെറീഷ് തോമസ്, ഐസക്ക് തോമസ്,ജേക്കബ് വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഡോളി സജി, ഷാൻ മഹമ്മദ്, സാൽമോൺ സി കുര്യൻ,കിഷോർ വി ജി, ജസ്റ്റിൻ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.