വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ വർഗീസ് പുതുകുള ങ്ങര ക്ക് ആദരമർപ്പിച്ച് ഒഐസിസി !
കുവൈറ്റ് സിറ്റി : പ്രഥമ വീക്ഷണം പ്രവാസി പുരസ്‌കാരം നേടിയ ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആദരം നൽകി ഒഐസിസി കുവൈറ്റ് സ്വീകരണ സമ്മേളനമൊരുക്കി. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒഐസിസി യുടെ സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രീ ബി എസ് പിള്ള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബിനു ചെമ്പാലയം സ്വാഗതം പറഞ്ഞു. ഒഐസിസി മിഡ്‌ഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ ഗ്ലോബൽ സെക്രട്ടറി അഡ്വ: ഹാഷിക്ക് തൈക്കണ്ടി നിലവിളക്ക് തെളിയിച്ചുകൊണ്ട് സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുവൈറ്റി ലെയും ഗൾഫ് രജ്ജ്യങ്ങളിലെയും മാത്രമല്ല പ്രവാസി സമൂഹത്തിന്നകമാനം ആശ്രയിക്കാവുന്ന വ്യക്തിത്വമാണ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര. അദ്ദേഹത്തിന് വീക്ഷണം പ്രഥമ പ്രവാസി പുരസ്‌കാരം നൽകിയത് തീർത്തും ഉചിതയുമായി എന്ന് യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് അഡ്വ: ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു. നമ്മുടെ ദേശീയത വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ രാജ്‌ജ്യത്തെ ജനങ്ങളെ ആത്മവിശ്വാസത്തോടെ ഒന്നിപ്പിച്ച് നിർത്തുന്നതിനായി രാഹുൽഗാന്ധി രാജ്ജ്യമാകെ സഞ്ചരിച്ചുകൊണ്ട് അത്യധ്വാനം ചെയ്യുകയാണ്. ഓരോഇന്ത്യക്കാരനും അദ്ദേഹത്തിന് പിന്തുണ നൽകേണ്ട സമയമാണിത്. അദ്ദേഹം തുടർന്നു.
ശ്രീ വർഗീസ് പുതുകുളങ്ങരയെ കുറിച്ചുള്ള പ്രശംസാ പത്രം സുരേഷ് മാത്തുർ അവതരിപ്പിച്ചു. കെഎംസിസി നേതാവ് ഫാസിൽ കൊല്ലം, ഒഐസിസി ഭാരവാഹികളായ മനോജ് ചണ്ണപ്പേട്ട, ജോയ് കരവാളൂർ , ഋഷി ജേക്കബ് എന്നിവർക്ക് പുറമെ സാമൂഹിക പ്രവർത്തകരായ ശ്രീ സിദ്ദിഖ് വലിയകത്ത്, മനോജ് നന്ത്യാലത്ത്, ഡോ. അമീർ അഹമ്മദ് തുടങ്ങിയവരും ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആശംസയുമായെത്തി. വീക്ഷണത്തിന് വേണ്ടി കൃഷ്ണൻ കടലുണ്ടി, വുമൺസ് വിങ്ങിനു വേണ്ടി ഷെറിൻ ബിജു, യുത് വിങ് നു വേണ്ടി ജോബിൻ ജോസ്, വർഗീസ്പോൾ (പോപ്പിൻസ്) തുടങ്ങിയവരും ഹൃദ്യമായ വാക്കുകൾ കൊണ്ട് ശ്രീ വർഗീസ് പുതുകുളങ്ങരക്ക് ആശംസകളർപ്പിച്ചു. ഒഐസിസി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറി മാരും യൂത്ത് വിങ്, വുമൺസ് വിങ് തുടങ്ങിയ പോഷക സംഘടനകൾക്കു വേണ്ടിയും ശ്രീ വേജസ് പുതുകുളങ്ങരയെ ഹാരാർപ്പണം ചെയ്തു .
സഹപ്രവർത്തകരുടെയും ഒഐസിസി അംഗങ്ങളുടെയും പൂർണ്ണമായ പിന്തുണക്കും ആശംസകൾക്കും വികാര നിർഭരമായ വാക്കുകളോട് വര്ഗീസ് പുതുക്കുളങ്ങര സന്തോഷം രേഖപ്പെടുത്തി. ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുമ്പോഴും ആലംബ ഹീനരെ സഹായിക്കുവാനുള്ള മനസ്സുണ്ടാകുന്നത് പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യസ് ബാൻഡ് ഒരുക്കിയ ഗാന വിരുന്ന് ഹൃദ്യമായി. ഒഐസിസി സെക്രട്ടറി എം എ നിസ്സാം കൃതജ്ഞത രേഖപ്പെടുത്തി.