Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീണ വിജയന്റെ മാസപ്പടി വിവാദം: എസ്.എഫ്.ഐ.ഒ റെയ്ഡ് തുടരുന്നു

08:22 PM Feb 06, 2024 IST | Online Desk
Advertisement

ആലുവ: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന വിവാദവുമായി ബന്ധപ്പെട്ട് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ ആലുവയിലെ കോര്‍പറേറ്റ് ഓഫിസില്‍ എസ്.എഫ്.ഐ.ഒ റെയ്ഡ് തുടരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം നടത്തുന്നത്.

Advertisement

എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച്ച റെയ്ഡ് ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും മണിക്കൂറുകളോളം പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ആറംഗ അന്വേഷണ സംഘം എത്തിയത്. 11 മണിയോടെ ഇതിലെ രണ്ടു പേര്‍ ഇന്‍കം ടാക്‌സ് ഓഫിസില്‍ പോയി വിവരങ്ങള്‍ ശേഖരിച്ചു.

ഇതിനിടയില്‍ സി.എം.ആര്‍.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇന്‍കം ടാക്‌സ് ഓഫിസില്‍ പോയവര്‍ തിരിച്ചെത്തിയ ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇന്‍കം ടാക്‌സ് അടക്കമുള്ള വിവിധ രേഖകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായാണ് അറിയുന്നത്. പരിശോധന തുടരുമെന്നും അറിയുന്നു.

Advertisement
Next Article