വീണാ വിജയന്റെ എക്‌സാലോജിക് ഒരു സേവനവും നല്‍കിയിട്ടില്ല
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയെന്ന്; എസ്എഫ്ഐഒ
07:09 PM Dec 18, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ. എക്സാ ലോജിക് സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയ അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്റെ ഹർജിയിലാണ് അന്വേഷണ ഏജൻസി കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർ എൽ പണം നൽകിയോയെന്ന് സംശയമുണ്ട്.
രാഷ്ട്രീയ നേതാവിന് കൈക്കൂലികിട്ടിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും എസ്എഫ്ഐഒ വ്യക്തമാക്കി. കേസിൽ വാദം ഈ മാസം 23 ന് വീണ്ടും തുടരും. കാലിത്തീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നൽകിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ പറയുന്നു.
Advertisement
Next Article