കോഴിയിറച്ചി, മത്സ്യം, ബീഫ് തുടങ്ങിയവയ്ക്ക് പൊള്ളുന്ന വില
01:05 PM May 28, 2024 IST
|
ലേഖകന്‍
Advertisement
മലപ്പുറം: സംസ്ഥാനത്ത് കോഴിയിറച്ചി, മത്സ്യം, ബീഫ് എന്നിവയുടെ വില വർധിച്ചു.
ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് കോഴിക്ക് വില ഉയരാന്‍ കാരണം. കോഴിക്ക് 160-170 രൂപ വരെയാണ്. ഇറച്ചിക്ക് കിലോക്ക് 250 മുതല്‍ 260 വരെയാണ് വില. റമസാന്‍ തുടക്കത്തില്‍ തുടങ്ങിയ വിലക്കയറ്റമാണ് കോഴിയുടേത്. 110ല്‍ തുടങ്ങിയ വില 170 വരെയെത്തിയിരിക്കുന്നു. ബലിപെരുന്നാള്‍ വരെ ഈ വില നല്‍കേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മലയാളികളുടെ ഇഷ്ട വിഭവമായ മത്തിക്ക് 150 മുതല്‍ 180 രൂപവരെയാണ് കിലോക്ക് വില. നല്ലയിനം അയലക്ക് കിലോക്ക് 200 രൂപക്ക് മുകളില്‍ നല്‍കണം. സാധരണയായി വിലക്കുറവുണ്ടാവാറുള്ള തളയനും ചെമ്പല്ലിക്കും 120 മുതല്‍ 150 രൂപ വരെ നല്‍കണം. മഴ കനക്കുന്നതോടെ മീനിന് ഇനിയും വില കൂടും. ട്രോളിംഗ് നിരോധവും കൂടെ എത്തിയാല്‍ വീണ്ടും വില കുതിക്കും.
Advertisement
Next Article