Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പച്ചക്കറി വില വർധിച്ചു

04:20 PM Jun 08, 2024 IST | ലേഖകന്‍
Advertisement
Advertisement

കൽപറ്റ: പച്ചക്കറിയുടെ വില ഉയർന്നു. തക്കാളി, പച്ചമുളക്, മുരിങ്ങ, കോളിഫ്ലവർ തുടങ്ങിയവക്ക് തൊട്ടാൽ കൈപൊള്ളുമെന്ന അവസ്ഥയാണ്. ഒരാഴ്ച കൊണ്ട് 10 മുതൽ 30 രൂപ വരെ വിലവർധിച്ചതായി വ്യാപാരികൾ പറഞ്ഞു. പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയർന്നത്. പച്ചമുളക് കിലോയ്ക്കു 110 – 130 രൂപ വരെയാണ് വില. കഴിഞ്ഞയാഴ്ചത്തേക്കാൾ 50 രൂപയുടെ വില വർധന. പലയിടങ്ങളിലും വില ഇതിലും കൂടുതലാണ്. തക്കാളിക്ക് ഒരാഴ്ച കൊണ്ട് 15 – 25 രൂപ വരെയാണു കൂടിയത്‌.

കിലോയ്ക്കു 48 മുതൽ 70 രൂപ വരെയാണ് വില. ബീൻസിന് കിലോയ്ക്ക് 180 രൂപയാണ് വില. ഉരുളക്കിഴങ്ങ്, സവാള, വഴുതന എന്നിവയ്ക്ക് നേരിയ വില വർധനയുണ്ട്. അതേസമയം, മാസങ്ങൾക്കു മുൻപ് വരെ കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില 240 രൂപയിലേക്കു താഴ്ന്നു. ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ്. പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. കടുത്ത വേനൽ കൃഷിനാശത്തിന് കാരണമായി. മഴ നേരത്തെ എത്തിയതും ഉൽപാദനത്തെ ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി.

Tags :
Businesskeralanews
Advertisement
Next Article