Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വാഹന സുരക്ഷ : സി.ഇ.ടിയുടെ ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്കു പേറ്റന്റ്

06:57 PM Jan 31, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു മറ്റൊരു പൊൻതൂവൽ കൂടി . വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്ക്  കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മോട്ടോർ വെഹിക്കിൾ വിഭാഗത്തിനു മുതൽക്കൂട്ടാകുന്നതാണ് പുതിയ കണ്ടുപിടിത്തം. ഹെൽമെറ്റിൽ ഘടിപ്പിച്ചിട്ടുള്ള ബിൽറ്റ് ഇൻ ഗ്യാസ് സെൻസർ ആൾക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിയുകയും അതിലൂടെ വാഹനം ഓഫ് ആവുകയും ചെയ്യുന്നു.  അതോടൊപ്പം ഹെൽമെറ്റ് ധരിച്ചാൽ മാത്രമേ വാഹനം സ്റ്റാർട്ട് ആക്കാൻ സാധിക്കുകയുള്ളൂ.  റേഡിയോ ഫ്രീക്വൻസി സാങ്കേതിക വിദ്യയിലൂടെ ട്രാഫിക് പരിശോധന ലളിതമാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും സാധിക്കും.  ഇതിലൂടെ നിലവിൽ ഉപയോഗിക്കുന്ന ബ്രീത് അനലൈസർ സംവിധാനം ഒഴിവാക്കാനും വാഹന പരിശോധന കൂടുതൽ സുതാര്യമാക്കാനും കഴിയും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ 2016 ബാച്ച് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർഥിനികളായിരുന്ന ആതിര രശ്മി എൻ., ആതിര യു.വി., ആതിര എ. എന്നിവരാണ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്തത്. നിലവിൽ വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന ഡോ. ആർ. ശിവകുമാറിന്റെ മാർഗ നിർദേശവും ലഭിച്ചു.

Advertisement

Tags :
kerala
Advertisement
Next Article