For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കിഴക്കിന്റെ വെനീസ് - 2025 റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കിഴക്കിന്റെ വെനീസ്   2025 റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
Advertisement

കുവൈറ്റ്‌ സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (അജപാക്‌ ) ന്റെ നേതൃത്തിൽ ഫെബ്രുവരി 28 ന് അബ്ബാസ്സിയ ആസ്പെയർ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന കിഴക്കിന്റെ വെനീസ് -2025 മെഗാ പരിപാടിയുടെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. ചെയർമാൻ രാജീവ്‌ നടുവിലെമുറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബാബുപനമ്പള്ളി റാഫിൾ കമ്മറ്റി കൺവീനർ സജീവ് കായംകുളത്തിന് നൽകി ഉത്ഘാടനം നിർവഹിച്ചു. അജ്പക് ഭാരവാഹികളായ മാത്യു ചെന്നിത്തല, മനോജ്‌ പരിമണം, രാഹുൽ ദേവ്, കൊച്ചുമോൻ പള്ളിക്കൽ, ബാബു തലവടി, സാം ആന്റണി, ശശി വലിയകുളങ്ങര, ലിസ്സൻ ബാബു, ഷീന മാത്യു, ദിവ്യ സേവ്യർ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ് , ജിബി തരകൻ, സുരേഷ് കുമാർ കെ എസ് , വിഷ്ണു വെണ്മണി,ഷാജി ഐപ് എന്നിവർ സംബന്ധിച്ചു. അജ്പക് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും രേഖപ്പെടുത്തി.

Advertisement


തിരകഥാകൃത്തും, നടനുമായ രഞ്ചി പണിക്കർ, സ്റ്റാർ സിംഗർ സീസൺ 9 വിജയി അരവിന്ദ് ദിലീപ് നായർ, ഐഡിയ സ്റ്റാർ സിംഗർ സീസൺ 2008 വിജയി സോണിയ ആമോദ്, നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ, കോമഡിയുടെ രാജാവ് ജയദേവ് കലവൂർ എന്നിവർ കിഴക്കിന്റെ വെനീസ് 2025 ഇൽ പങ്കെടുക്കും.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.