തന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വിദ്യാ ബാലന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി
മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം, ജി മെയില്‍ ഉണ്ടാക്കി ജോലി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതായി പരാതി. തന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വിദ്യാ ബാലന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. നടിയുടെ മാനേജര്‍ അദിതി സന്ധുവാണ് തിങ്കളാഴ്ച മുംബൈയില്‍ ഖര്‍ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഫയല്‍ ചെയ്തത്. നടിയുടെ പരാതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസെടുത്തു.
സിനിമ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അജ്ഞാതരുടെ തട്ടിപ്പ്. വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തക്കര്‍ സമീപിച്ചതോടെയാണ് തട്ടിപ്പ് നടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഐടി ആക്ട് പ്രകാരം അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ഇതിന് മുമ്പും വിദ്യാ ബലന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. വ്യാജ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി നടി രംഗത്തെത്തിയിരുന്നു.