For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിജിലൻസ് മേധാവി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം

07:44 PM Aug 16, 2024 IST | Online Desk
വിജിലൻസ് മേധാവി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം
Advertisement

തിരുവനന്തപുരം: വിജിലൻസ് മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. വിജിലൻസ് ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാർ സ്വയം വിരമിച്ചതിനെ തുടർന്നാണ് യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കിയത്.

Advertisement

ബിഎസ്എഫ് ഡയറക്ടർ സ്ഥാനത്തു നിന്ന് കേന്ദ്ര സർക്കാർ മാറ്റിയ നിധിൻ അഗർവാൾ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ് യോഗേഷ് ഗുപ്തക്ക് സ്ഥാനകയറ്റം നൽകിയത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ തവണ സംസ്ഥാന പോലീസ് മേധാവി നിയമന ത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗർവാൾ.

എന്നാൽ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ച് അദ്ദേഹം ബിഎസ്എഫ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാൽ ജമ്മുകാഷ്മീരിൽ നുഴഞ്ഞു കയറ്റം രൂക്ഷമായതിനെ തുടർന്ന് കേന്ദ്രസർക്കാർ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.