കേരളീയത്തിൽ വിനായകൻ പുറത്ത്; സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച സജീവം
03:43 PM Nov 01, 2023 IST | Veekshanam
Advertisement
കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ നിന്ന് നടൻ വിനായകനെ മാറ്റിനിർത്തിയതിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. നടനെ മാറ്റി നിർത്തിയതിന് പിന്നിൽ അദ്ദേഹത്തിന്റെ ജാതിയാണോ കാരണം എന്നടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. പ്രധാനമായും സിപിഎം പ്രവർത്തകർ ഉൾപ്പെട്ട സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്നത്. വിനായകനെ വിളിക്കാതിരുന്നത് വിവേചനമാണെന്ന് പൊതുസമൂഹം പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ ആകില്ലെന്നും പാർട്ടിയിലെ തന്നെ ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള കലാകാരന്മാർക്കും മറ്റും പിന്തുണ സർക്കാർ നൽകുന്നുണ്ടെന്ന് പറയുമ്പോൾ ഒരു വേദികളിലും അവർക്ക് സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും സൈബർ സഖാക്കൾ തന്നെ പറയുന്നു.
Advertisement