Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വെർച്വൽ അറസ്റ്റ്; തട്ടിപ്പുകാർ വിളിച്ചത് തൃശൂർ സൈബർ സെല്ലിലേക്ക്

10:38 AM Nov 13, 2024 IST | Online Desk
Advertisement

തൃശൂർ: മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാനുളള യുവാവിന്റെ ശ്രമം പൊളിച്ചടുക്കി തൃശ്ശൂർ സിറ്റി പോലീസ്. വീഡിയോ കോൾ ചെയ്ത തട്ടിപ്പ് സംഘത്തിലെയാൾ പോലീസ് യൂണിഫോമിലായിരുന്നു . ഫോണിലെ ക്യാമറ ഓൺ ചെയ്യാത്തതിനാൽ വിളിച്ചത് തൃശൂർ പോലീസ് സൈബർ സെല്ലിലേക്കാണെന്ന് ഇയാൾക്ക് മനസിലായില്ലാ. അവസാനം ഫോൺ ക്യാമറ ഓണാക്കി പോലീസുകാരെ കണ്ടതോടെയാണ് തട്ടിപ്പുകാരന് അപകടം മനസിലായത്.

Advertisement

കടുവയെ പിടിച്ച കിടുവ, യേ കാം ചോടുദോ ബായ് എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ട്രോൾ രൂപത്തിൽ തൃശ്ശൂർ സിറ്റി പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടനെ 1930ൽ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചാണ് പോലീസ് വീഡിയോ അവസാനിപ്പിക്കുന്നത്.

Tags :
keralanews
Advertisement
Next Article