വികെസി എന്‍ഡോവ്മെന്റ് കെ. എസ്. ഐശ്വര്യയ്ക്ക്
03:31 PM Jun 27, 2023 IST | Veekshanam
Advertisement
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ എംബിഎ 2022 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച കെ. എസ്. ഐശ്വര്യയ്ക്ക് വികെസി എന്‍ഡോവ്മെന്റ് സമ്മാനിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്മെന്റ്. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം നാസറും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ അനുമോദിച്ചു. വകുപ്പ് മേധാവി ഡോ. സി. എച്ച്. ശ്രീഷ പങ്കെടുത്തു. വികെസി ഗ്രൂപ്പിന്റെ 30-ാം
വാര്‍ഷികത്തോടനുബന്ധിച്ച് 2014 മുതലാണ് എന്‍ഡോവ്മെന്റ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. 13 സ്‌കൂളുകള്‍, ഗവ. എന്‍ജിനീയറിങ് കോളെജ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലെ ഉന്നത വിജയം നേടിയ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കുന്നത്.
Advertisement