For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു

12:09 PM Jun 29, 2024 IST | ലേഖകന്‍
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും  മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
Advertisement
Advertisement

ഡൽഹി: മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്- പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. വോഡാഫോൺ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാൻ 199 രൂപയാക്കിയാണ് വർധിച്ചത്. വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1. 5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിൻ്റെ നേരത്തെ 719 രൂപയിൽ നിന്ന് 859 രൂപയായി ഉയർത്തി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ. 5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്‌വർക്ക് ദാതാക്കൾ വ്യക്തമാക്കുന്നത്. നേരത്തെ ഭാരതി എയർടെൽ 10% മുതൽ 21% വരെയും റിലയൻസ് ജിയോ 13% മുതൽ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ജൂലൈ മൂന്ന് മുതലാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ മൊബൈൽ നിരക്കുകൾ വർധിക്കുന്നത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.