Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വോയിസ് മെസേജ് വായിക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ഉടൻ

12:10 PM Nov 22, 2024 IST | Online Desk
Advertisement

വാട്‌സ്ആപ്പിൽ വോയിസ് മെസേജുകൾ വായിക്കാനാകുന്ന പുതിയ സവിശേഷത ഉടൻ ഉടൻ എത്തുന്നു. വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചർ (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ്) അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്ലേ ചെയ്‌ത് കേൾക്കാൻ സാധിക്കാത്ത അവസ്ഥയിലായാൽ, ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ വലിയൊരു അസൗകര്യത്തിൽ നിന്ന് രക്ഷിക്കും. വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റാക്കി മാറ്റി, അക്ഷര രൂപത്തിൽ വോയിസ് മെസേജിന് താഴെ പ്രത്യക്ഷപ്പെടുന്നതാണ് സവിശേഷതയുടെ പ്രവർത്തനം. ഇതുവഴി കേൾക്കാൻ സാധിക്കാത്ത സന്ദേശങ്ങൾ വായിച്ച് മനസിലാക്കാനാകും. വോയിസ് മെസേജുകൾ ടെക്സ്റ്റായി മാറുന്ന പ്രക്രിയ പൂര്‍ണമായും സ്വകാര്യമായിരിക്കും എന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകുന്നു. ഇത് ഡിവൈസിനുള്ളിൽ മാത്രമായിരിക്കും നടക്കുക, കൂടാതെ വോയിസ് മെസേജുകളും ട്രാൻസ്‌ക്രിപ്റ്റുകളും വാട്‌സ്ആപ്പിന് അകത്ത് ആക്സസ് ചെയ്യാനാവില്ല. ഉപയോക്താക്കളുടെ ആമസ്സ് സംരക്ഷിക്കപ്പെടും എന്ന് മെറ്റ ഉറപ്പുനൽകുന്നു. അതേസമയം, സെറ്റിംഗ്‌സിൽ നിന്ന് ഈ ഫീച്ചർ ഇനേബിൾ ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയും. വരും ആഴ്ചകളിൽ ഈ ഫീച്ചർ ആഗോള ഉപയോക്താക്കൾക്ക് ലഭ്യമാകും. അതുപോലെ, ഡ്രാഫ്റ്റ് ഫീച്ചർ, അഴിച്ചുപോയുവോ സെന്റ് ചെയ്യാതെ മറന്നുപോയവോ ആയ മെസേജുകളുടെ ലിസ്റ്റ് സൃഷ്ടിക്കുന്ന ഒരു പുതിയ ഉപകരണം, വാട്‌സ്ആപ്പിൽ വരാനിരിക്കുകയാണ്. ഇതോടൊപ്പം, ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറും ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

Advertisement

Tags :
Tech
Advertisement
Next Article