Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംഗീത സാന്ദ്രമായി പത്മഭൂഷൺ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ വയലിൻ സിംഫണി

12:06 AM Nov 21, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : സംഗീത മാധുര്യത്തിൽ പത്മഭൂഷൺ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ വശ്യമായ വയലിൻ സിംഫണി സംഗീത പ്രേമികളെ അവാച്യമായ അനുഭൂതിയിലെത്തിച്ചു. ജാബർ കൾച്ചറൽ സെന്റർ നാഷണൽ തിയേറ്ററിലേ വേദി സാക്ഷിയായത് ലോകപ്രശസ്ത വയലിനിസ്റ്റും പദ്മഭൂഷൺ ഡോ. എൽ. സുബ്രഹ്മണ്യത്തിന്റെ അതുല്യമായ സംഗീത പ്രകടനത്തിനാണ് . ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) ഇന്ത്യൻ എംബസി കുവൈത്തുമായ് ചേർന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സംഗീത സന്ധ്യയിൽ നിരവധി രാജ്യങ്ങളുൾപ്പെട്ട നയതന്ത്രജ്ഞരും കുവൈത്തിലെ പ്രമുഖ വ്യക്തികളും വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ-ജസ്സർ, ഐബിപിസി ചെയർമാൻ കൈസർ ഷാക്കീർ, സെക്രട്ടറി സുരേഷ് കെ.പി., ജോയിന്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറർ കിഷൻ സുര്യകാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ദീപം തെളിയിച്ചുകൊണ്ട് ഉൽഘാടനം നിർവഹിച്ചു. “ഇന്ത്യൻ വയലിനിന്റെ ദൈവം” എന്നറിയപ്പെടുന്ന ഡോ. എൽ. സുബ്രഹ്മണ്യം, പ്രാചീന രാഗങ്ങളെയും നവീന സംഗീത ശൈലികളെയും മികവുറ്റതായ കലാവൈഭവത്തോടെയാണ് സംയോജിപ്പിച്ചത്. ശുദ്ധമായ സംഗീതത്തിലെ ആഴവും ഭാവനയും അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.

Advertisement

ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ ഡോ. ആദർശ് സ്വൈക ഇന്ത്യൻ സംസ്കാരങ്ങളെ കുവൈത്തിൽ പ്രചരിപ്പിക്കാനും ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങൾ വളർത്താനും ഐബിപിസി നിർണായക പങ്ക് വഹിക്കുന്നതായി ഐബിപിസി യെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണങ്ങൾ വളർത്തുന്നതിനൊപ്പം സാംസ്‌കാരിക വിനിമയങ്ങളിലൂടെ സൗഹൃദവും സഹകരണവും സൃഷ്ടിക്കുകയാണ് ഐബിപിസി യുടെ ലക്ഷ്യമെന്ന് ചെയർമാൻ കൈസർ ഷാക്കീർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

ഡോ. സുബ്രഹ്മണ്യത്തിന്റെ പ്രശസ്ത കൃതികളും ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും ആധുനിക സംഗീത ശൈലികളും സമന്വയിപ്പിച്ച ദൃശ്യ- ശ്രവ്യ വിസ്മയം സദസ്സിന് അവിസ്മരണീയമായ അനുഭവമായി. അദ്ദേഹത്തിന്റെ മകൻ പ്രശസ്ത വയലിനിസ്റ്റ് അംബി സുബ്രഹ്മണ്യം, തബലയിൽ തൻമോയ് ബോസ്, മൃദംഗത്തിൽ രമണ മൂർത്തി, ഘടത്തിൽ എൻ. രാധാകൃഷ്ണൻ, മോർസിങ്ങിൽ ജി. സത്യ റായ് എന്നിവരും ചേർന്നപ്പോൾ ജാബർ കൾച്ചറൽ സെന്റർ നാഷണൽ തിയേറ്ററിലേ ഭിത്തികൾ പോലും സംഗീത സാന്ദ്രമായി. ഇന്ത്യൻ സംഗീതത്തിന്റെ സമ്പന്ന പാരമ്പര്യവും ലോകവ്യാപകമായ കാഴ്ചപ്പാടും പ്രദർശിപ്പിച്ച ഈ സംഗീത പരിപാടി ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുന്നതായി തീർന്നു.അവസാന നോട്ടുകൾ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ, സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു നിന്ന് കൊണ്ട് ആദരവോടെ നന്ദി അറിയിച്ച കാഴ്ച, മഹത്തായ സംഗീതത്തിന്റെ ശക്തിയും മഹിമയും വിളിച്ചോതുന്നതായി.

Advertisement
Next Article