Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'വീട്ടിൽ വോട്ട്', വീഴ്ചയുണ്ടാകരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

12:58 PM Mar 27, 2024 IST | Online Desk
Advertisement

ലോക്സഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞ മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളിൽ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസിന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Advertisement

വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം നിർണയിക്കുന്ന രേഖയ്ക്ക് ആധികാരികത ഉറപ്പുവരുത്താൻ വോട്ടർ കാർഡിന് പകരം ആധാർ നിര്ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന രീതി അവലംബിച്ചത് ഗുരുതര വീഴ്ചകൾക്ക് കാരണമായി.

തെരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമാക്കുന്നതിന് വോട്ടിംഗ് സമയക്രമം സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരെ മുന്‍കൂട്ടി അറിയിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. സീല്‍ഡ് കവറുകള്‍ക്ക് പകരം തപാല്‍ വോട്ടുകള്‍ ബാലറ്റ് പെട്ടികളില്‍ തന്നെ സൂക്ഷിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും വി.ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Tags :
featuredkeralanewsPolitics
Advertisement
Next Article