ശംമ്പളം മുടക്കം
സർക്കാരിന് തുടരാൻ അർഹതയില്ല :കെ പി എസ് ടി എ
കൊച്ചി: കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി സ്വന്തം ജീവനക്കാർക്ക് ശംബളം നൽകാനാകാനാവാത്ത നിലയിലേക്ക് കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ മാറ്റിയ പിടിപ്പുകെട്ട സർക്കാരായി ഇടതു സർക്കാർ മാറിയെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമ്മികത ഇല്ലെന്നും കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സാമ്പത്തിക പ്രതിസന്ധി ഒരു വശത്ത് പറയുമ്പോഴും മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിൻ്റെ പര്യായമായി മാറുന്നു. ജീവനക്കാരോടോ ജനങ്ങളോടൊ പ്രതിബദ്ധധയില്ലാത്ത സർക്കാർ സ്വന്തം കുടുംബത്തിൻ്റെയും പാർട്ടിക്കാരുടെയും മാത്രം സേവകരും സംരക്ഷകരുമായി മാറുന്നത് കേരളത്തിന് അപമാനമാണ്. അണികളെ കൊണ്ട് എന്ത് ക്രൂരതയും ചെയ്യിക്കാമെന്നുള്ള ധിക്കാരമാണ് ജനകീയ ആവശ്യങ്ങളോടുളള സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്നത്. സമീപകാല ചരിത്രങ്ങൾ അത് സത്യപ്പെടുത്തുന്നു. പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലിയെന്ന മുദ്രാവാക്യവുമായി കേരളത്തിൽ പ്രചാരണം നടത്തി അധികാരത്തിലേറിയ സർക്കാർ തങ്ങൾക്കു വേണ്ടി സേവനം ചെയ്യുന്ന ജീവനക്കാർക്ക് ശംബളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്വയം അധികാരത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ചാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, പി വി ജ്യോതി, എം.കെ അരുണ, ജി.കെ. ഗിരീഷ്, ബി ജയചന്ദ്രൻപിള്ള വർഗീസ് ആൻ്റണി ജോൺ ബോസ്ക്കോ, പി.വിനോദ്കുമാർ, പി.എസ് മനോജ് പിഎം നാസർ എന്നിവർ സംസാരിച്ചു